---
title: "#death | ഹൃദയാഘാതം​; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു "
english_title: "#Heart #attack #Expatriate #Malayali #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172916/heart-attack-expatriate-malayali-passed-away-bahrain"
published_at: "2023-12-28T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d4aa0abe17_gcc.jpg"
keywords: []
---

# #death | ഹൃദയാഘാതം​; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **കൊല്ലം ഇടമുളക്കല്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു. പാര്‍വതി നിവാസില്‍ അനീഷ്‌ അപ്പു ആണ് മരിച്ചത്.ഫ്ലെക്സി വിസയില്‍ നിന്ന് ജോലി ചെയ്തു വരുകയായിരുന്നു.

## Article Content

**മനാമ: **കൊല്ലം ഇടമുളക്കല്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു. പാര്‍വതി നിവാസില്‍ അനീഷ്‌ അപ്പു ആണ് മരിച്ചത്.ഫ്ലെക്സി വിസയില്‍ നിന്ന് ജോലി ചെയ്തു വരുകയായിരുന്നു.

നേരത്തെ ബഹ്റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്.

ഭാര്യ: ജയ്ത ധര്‍മരാജ്. മക്കൾ: പാര്‍വതി, രോഹിത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐ.സി.ആർ.എഫിന്‍റെ സഹായത്തോടെ കെ.ടി. സലീമിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

അനീഷിന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172916/heart-attack-expatriate-malayali-passed-away-bahrain)