---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു"
english_title: "#native #Malappuram #Ponnani #Palapetty #passedaway #heartattack #Ajman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172997/native-malappuram-ponnani-palapetty-passedaway-heartattack-ajman"
published_at: "2023-12-28T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9484e4c0a_arest.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു

> **Lead Summary:** **അജ്‌മാൻ: **മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**അജ്‌മാൻ: **മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അജ്‌മാനിലെ മറൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. അജ്‌മാൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂര്‍ത്തീകരിച്ച് മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172997/native-malappuram-ponnani-palapetty-passedaway-heartattack-ajman)