കുവൈത്തില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ മറിച്ചുവിറ്റ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കുവൈത്തില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ മറിച്ചുവിറ്റ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
Dec 22, 2021 12:05 PM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ നിയമവിരുദ്ധമായി വില്‍പന  നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍.

ആഭ്യന്തര മന്ത്രാലയത്തിന്  ലഭിച്ച പരാതിക്ക് പിന്നാലെ അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ഹവല്ലിയില്‍  നിന്നാണ് ഇന്ത്യക്കാരന്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹവല്ലി ഏരിയയില്‍ ഒരു കടയിലൂടെ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ഒരു സ്വദേശിയാണ് അധികൃതരെ അറിയിച്ചത്.

ഉടന്‍ തന്നെ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പാല്, അരി, പഞ്ചസാര, എണ്ണ എന്നിങ്ങനെയുള്ള റേഷന്‍ സാധനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.

കട നടത്തിയിരുന്നയാളുടെ രേഖകള്‍ പരിശോധനിച്ചപ്പോള്‍ ഇന്ത്യക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തൊഴില്‍ നിയമം ലംഘിച്ചാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Indian man arrested for selling rations in Kuwait

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories