---
title: "#arrested| മസ്കത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു വി​ദേ​ശി​ക​ൾ പി​ടി​യി​ൽ"
english_title: "#Six #foreigners #arrested #drug #possession #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173025/six-foreigners-arrested-drug-possession-muscat"
published_at: "2023-12-28T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658da9817a6ac_drug.jpg"
keywords: []
---

# #arrested| മസ്കത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്​​ക​ത്ത്​: [**രാ​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ ആ​റു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്​​ക​ത്ത്​: [**രാ​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ ആ​റു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മ​സ്ക​ത്ത്​ വി​ലാ​യ​ത്തി​ലെ ബീ​ച്ചി​ൽ​നി​ന്ന്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ആ​റു​പേ​രെ മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളെ​യും ചെ​റു​ക്കു​ന്ന ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് പോ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പി​ടി​കൂടിയ​ത്.

245 കി​ലോ​ഗ്രാ​മി​ല​ധി​കം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന്, 37 കി​ലോ ഹാ​ഷി​ഷ്, 38,000 സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173025/six-foreigners-arrested-drug-possession-muscat)