നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച യുവാവ് അറസ്റ്റില്‍

നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച യുവാവ് അറസ്റ്റില്‍
Dec 22, 2021 01:13 PM | By Susmitha Surendran

ദോഹ: ഖത്തറില്‍ നിരവധി വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറി നശിപ്പിച്ച യുവാവിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് പിടികൂടി. മുഐതില്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകളാണ് മൂര്‍ച്ചയുള്ള വസ്‍തുകൊണ്ട് കുത്തിക്കീറിയത്.

രാത്രി വാഹനം നിര്‍ത്തിയിട്ട് പോയവര്‍ രാവിലെ വന്നു നോക്കിയപ്പോള്‍ ടയറുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ പരിശോധന നടത്തിയപ്പോള്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതായി മനസിലാക്കി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ ഒരു വ്യക്തി രാത്രിയിലെത്തി കാറുകളുടെ ടയറുകള്‍ നശിപ്പിക്കുന്നത് കണ്ടത്.

സ്‍ട്രീറ്റിന്റെ ഒരറ്റം മുതല്‍ അവസാനം വരെ പാര്‍ക്ക് ചെയ്‍തിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ ഇയാള്‍ ഇത്തരത്തില്‍ നശിപ്പിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.

Young man arrested for stabbing and destroying tires of several parked cars

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories