---
title: "#arrested| കുവൈത്തില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍"
english_title: "#Expatriate #arrested #selling #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173215/expatriate-arrested-selling-drugs-kuwait"
published_at: "2023-12-29T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eb21bad163_arrest.jpg"
keywords: []
---

# #arrested| കുവൈത്തില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:[ **[ ]കുവൈത്തില്‍ യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തിൽ പ്രവാസി പിടിയില്‍. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി:[ **[ ]കുവൈത്തില്‍ യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തിൽ പ്രവാസി പിടിയില്‍. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നെന്ന വിവരം സ്ഥിരീതകരിച്ച ശേഷമായിരുന്നു അറസ്റ്റ്. ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നും തന്റെ ഉപഭോക്താക്കള്‍ ലഹരിമരുന്നിന് അടിമപ്പെടുന്ന വരെ അവര്‍ക്ക് കുറഞ്ഞ വിലക്ക് ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173215/expatriate-arrested-selling-drugs-kuwait)