---
title: "#death |മക്കയില്‍ മിന്നലേറ്റ് നാല് മരണം, ഒരാള്‍ക്ക് പരിക്ക്"
english_title: "#Four #people #killed #lightning #Makkah #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173242/four-people-killed-lightning-makkah-saudiarabia"
published_at: "2023-12-29T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ed159ee091_light.jpg"
keywords: []
---

# #death |മക്കയില്‍ മിന്നലേറ്റ് നാല് മരണം, ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

സൗര്‍ മലയില്‍ ബുധാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സൗർ മലയിൽ ഏതാനും പേർക്ക് മിന്നലേറ്റതായി ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം ലഭിച്ചിരുന്നു.

ഉടൻ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173242/four-people-killed-lightning-makkah-saudiarabia)