---
title: "#smuggling| ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി"
english_title: "#Hashish #caught #trying #smuggle #bysea #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173254/hashish-caught-trying-smuggle-bysea-dubai-new"
published_at: "2023-12-29T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658edc206a074_smuggling.jpg"
keywords: []
---

# #smuggling| ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

> **Lead Summary:** **ദുബൈ: [**ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് കസ്റ്റംസ് പിടികൂടി. ദുബൈ ക്രീക്ക് ആന്‍ഡ് ദേര വാര്‍ഫേജ് കസ്റ്റംസ് സെന്ററാണ് ഓപ്പറേഷന്‍ നേതൃത്വം നല്‍കിയത്. വീല്‍ഹൗസ് എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്.

## Article Content

**ദുബൈ: [**ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് കസ്റ്റംസ് പിടികൂടി. ദുബൈ ക്രീക്ക് ആന്‍ഡ് ദേര വാര്‍ഫേജ് കസ്റ്റംസ് സെന്ററാണ് ഓപ്പറേഷന്‍ നേതൃത്വം നല്‍കിയത്. വീല്‍ഹൗസ് എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്.

തുറമുഖത്തെത്തിയ ബോട്ടില്‍ ഹാഷിഷ് കടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് കസ്റ്റംസിലെ പ്രത്യേക വിഭാഗമായ സിയാജിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തുകയും ചെയ്തു . പെരിസ്‌കോപ് സാങ്കേതിക വിദ്യയാണ് സംഘം ഓപ്പറേഷന് ഉപയോഗിച്ചത്. നിര്‍മ്മിത ബുദ്ധി, പെരിസ്‌കോപ് ടെക്‌നോളജി, ഡ്രോണുകള്‍ എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാണ് സംഘം നിരീക്ഷണത്തിനായി ഉപയോഗിച്ചു വരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173254/hashish-caught-trying-smuggle-bysea-dubai-new)