---
title: "#arrested| കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ"
english_title: "#Expatriate #arrested #running #liquorfactory #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173264/expatriate-arrested-running-liquorfactory-kuwait"
published_at: "2023-12-29T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ee4bfc87e1_kuwait.jpg"
keywords: []
---

# #arrested| കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**സാ​ൽ​മി​യ​യി​ൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 123 കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ലാ​യി. സെ​ക്ട​ർ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റു​ജൈ​ബി​ന്റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​തു സു​ര​ക്ഷാ വി​ഭാ​ഗ​മാ​യി റെ​യ്ഡ് ന​ട​ത്തി പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**സാ​ൽ​മി​യ​യി​ൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 123 കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ലാ​യി. സെ​ക്ട​ർ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റു​ജൈ​ബി​ന്റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​തു സു​ര​ക്ഷാ വി​ഭാ​ഗ​മാ​യി റെ​യ്ഡ് ന​ട​ത്തി പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ 123 കു​പ്പി മ​ദ്യം,മൂ​ന്ന് ബാ​ര​ൽ മ​ദ്യം, മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​നും കു​പ്പി​യി​ലാ​ക്കു​ന്ന​തി​നും പാ​ക്കേ​ജി​ങ്ങി​നും ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ, പ്ര​തി​ദി​നം ഏ​ക​ദേ​ശം 150 കു​പ്പി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​യി പ്ര​തി സ​മ്മ​തി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173264/expatriate-arrested-running-liquorfactory-kuwait)