---
title: "#Freeparking | പുതുവത്സര ദിനത്തിൽ ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു "
english_title: "#Free #parking #announced #NewYearDay #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173298/free-parking-announced-newyearday-dubai"
published_at: "2023-12-29T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f00a8a1746_free_parking.jpg"
keywords: []
---

# #Freeparking | പുതുവത്സര ദിനത്തിൽ ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു 

> **Lead Summary:** **ദുബൈ: [** പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൾട്ടി ലെവൽ പാർക്കിങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാർക്കിങ് ലഭിക്കുക.

## Article Content

**ദുബൈ: [** പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൾട്ടി ലെവൽ പാർക്കിങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാർക്കിങ് ലഭിക്കുക.

ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ താമസക്കാർക്ക് സൗജന്യ പാർക്കിങ് ലഭിക്കുക. അതേസമയം പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

2024 ജനുവരി ഒന്നിന് അവധി ദിനമായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാരാന്ത്യ അവധി ദിവസങ്ങൾക്ക് പിന്നാലെയാണ് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പുതുവത്സരം ആഘോഷിക്കാൻ തിങ്കളാഴ്ചയും അവധി നൽകുന്നത്. അതിനാൽ ആകെ മൂന്ന് ദിവസത്തെ അവധിയാണ് വരാനിരിക്കുന്നത്.

ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173298/free-parking-announced-newyearday-dubai)