---
title: "#bigticket |ബി​ഗ് ടിക്കറ്റ്: പത്ത് ലക്ഷം ദിർഹം സമ്മാനം നേടി മലയാളി"
english_title: "#Bigticket #Malayali #won #prize #lakh #dirhams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173388/bigticket-malayali-won-prize-lakh-dirhams"
published_at: "2023-12-30T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fc0e000956_bigticket.jpg"
keywords: []
---

# #bigticket |ബി​ഗ് ടിക്കറ്റ്: പത്ത് ലക്ഷം ദിർഹം സമ്മാനം നേടി മലയാളി

> **Lead Summary:** **ഡി**സംബറിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31-ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക.

## Article Content

**ഡി**സംബറിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31-ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക.

ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരാൾക്ക് ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം വീതം നേടാം. മലയാളിയായ ഷംസീർ ആണ് ഏറ്റവും പുതിയ വിജയി.

രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബി​ഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികൾ ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്.

അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാ​ഗ്യവും സ്വന്തമായി.

ബി​ഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങാൻ പണം ഉപയോ​ഗിക്കാനാണ് ഷംസീർ ആ​ഗ്രഹിക്കുന്നത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് ഡിസംബർ 30 വൈകീട്ട് 5 മണി വരെ ടിക്കറ്റ് എടുക്കാം.

ഡിസംബർ 31-ന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന് പുറമെ ഒരു ലക്ഷം ദിർഹം വീതം പത്ത് പേർക്ക് നേടാനുമാകും. 31-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഇ-ഡ്രോ പ്രൈസ് ആയി ഒരു മില്യൺ ദിർഹവും നേടാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173388/bigticket-malayali-won-prize-lakh-dirhams)