---
title: "#death | റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു"
english_title: "#Malayali #died #after #collapsing #working #Saudi #restaurant"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173890/malayali-died-after-collapsing-working-saudi-restaurant"
published_at: "2024-01-01T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c73132ea2_death.jpg"
keywords: []
---

# #death | റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി ആണ് മരിച്ചത്.

## Article Content

**റിയാദ്: **സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു.

വെൻറിലേറ്ററിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173890/malayali-died-after-collapsing-working-saudi-restaurant)