---
title: "#KMCC |അശ്ലീല വീഡിയോ ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്യണം - കെഎംസിസി"
english_title: "#Bank #employee #should #be #arrested #obscene #video #KMCC"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173921/bank-employee-should-be-arrested-obscene-video-kmcc"
published_at: "2024-01-01T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592dfac4f748_kmcc.jpg"
keywords: []
---

# #KMCC |അശ്ലീല വീഡിയോ ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്യണം - കെഎംസിസി

> **Lead Summary:** ** മസ്കത്ത് : **പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച കേരള ബാങ്ക് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മസ്കത്ത് നാദാപുരം മണ്ഡലം കെഎംസിസി ആവശ്യപ്പെട്ടു.

## Article Content

** മസ്കത്ത് : **പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച കേരള ബാങ്ക് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മസ്കത്ത് നാദാപുരം മണ്ഡലം കെഎംസിസി ആവശ്യപ്പെട്ടു.

10 ദിവസം മുമ്പാണ് കേരള ബാങ്കിന്റെ പാറക്കടവ് ബ്രാഞ്ചിൽ സ്കൂൾ സ്കോളർഷിപ്പ് ആവശ്യത്തിന് രണ്ട് പ്ലസ് വൺ വിദ്യാർത്ഥിനികൾ എത്തിയത്.

ഇവരോട് മോശമായ രീതിയിൽ സംസാരിക്കുകയും അശ്ലീല വീഡിയോ കാണിച്ചുകൊടുത്തു എന്നുള്ളതാണ് വിദ്യാർത്ഥിനികൾ നൽകിയ പരാതി.

ഇത്രയും ഗുരുതരമായ പരാതിയുണ്ടായിട്ട് പോലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നിരുത്തരപരമായ സമീപനത്തിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രസിഡന്റ് അഷ്‌റഫ്‌.പൊയ്ക്കര ജനറൽ സെക്രട്ടറി ടി പി മജീദ്, അസ്ലം ചീക്കോന്ന് എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173921/bank-employee-should-be-arrested-obscene-video-kmcc)