---
title: "#death | ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി  മരിച്ചു"
english_title: "#indian #expat #died #saudiarabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173923/indian-expat-died-saudiarabia"
published_at: "2024-01-01T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592e18125eed_gcc.jpg"
keywords: []
---

# #death | ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി  മരിച്ചു

> **Lead Summary:** **റിയാദ്: **ശ്വാസം മുട്ടലിനെ തുടർന്ന് സൗദിയിലെ ആശുപത്രിയിലെത്തിച്ച ഹൈദരാബാദ് സ്വദേശി മരിച്ചു. സന്ദർശന വിസയിലെത്തിയ അബ്ദുൽ ഖദീർ ആണ് ഹൃദയാഘാതത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്.

## Article Content

**റിയാദ്: **ശ്വാസം മുട്ടലിനെ തുടർന്ന് സൗദിയിലെ ആശുപത്രിയിലെത്തിച്ച ഹൈദരാബാദ് സ്വദേശി മരിച്ചു. സന്ദർശന വിസയിലെത്തിയ അബ്ദുൽ ഖദീർ ആണ് ഹൃദയാഘാതത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്.

കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളായ അമീറിനെയും നസീറിനെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് ജുബൈലിൽ എത്തിയതായിരുന്നു.

ഭാര്യ മഹായ് തലത്ത് കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173923/indian-expat-died-saudiarabia)