---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അബുദാബിയിൽ അന്തരിച്ചു"
english_title: "#youngman #died #heartattack #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174053/youngman-died-heartattack-abudhabi-new"
published_at: "2024-01-02T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c063975bf_abudabi.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **മലപ്പുറം: [**കുഞ്ഞിനെ കാണാനായി ജനുവരി 4ന് നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് അബുദാബിയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തുടർന്ന് അന്തരിച്ചു. പട്ടർകടവ് മാമ്പറമ്പ് പരി സമീർ നവാസ് ആണ് മരിച്ചത്. യുഎഇയിലെ ടെലികോം കമ്പനി ‘ഡു’ വിൽ സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് ആണ് സമീർ.

## Article Content

**മലപ്പുറം: [**കുഞ്ഞിനെ കാണാനായി ജനുവരി 4ന് നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് അബുദാബിയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തുടർന്ന് അന്തരിച്ചു. പട്ടർകടവ് മാമ്പറമ്പ് പരി സമീർ നവാസ് ആണ് മരിച്ചത്. യുഎഇയിലെ ടെലികോം കമ്പനി ‘ഡു’ വിൽ സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് ആണ് സമീർ.

വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സമീർ ശനിയാഴ്ച ഉച്ചയായിട്ടും എഴുന്നേൽക്കാത്തതിനാൽ കൂടെത്താമസിച്ചവർ വിളിച്ചു നോക്കിയപ്പോഴാണ് അനക്കമില്ലെന്നു കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. 2 വർഷം മുൻപായിരുന്നു സമീറിന്റെ വിവാഹം.

6 മാസം മുൻപ് ജനിച്ച കുഞ്ഞിനെ കാണാനായി 3 മാസം മുൻപാണ് ഒടുവിൽ നാട്ടിലെത്തിയത്. വീണ്ടും നാട്ടിലേക്ക് തിരിക്കാനിരിക്കേയാണ് മരണം. കുഞ്ഞിനെ വീണ്ടും കാണാനായി കുറച്ചു കാലം നാട്ടിൽ നിന്ന ശേഷം മടങ്ങിപ്പോകാനാണ് സമീർ ഉദ്ദേശിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ഷഹനാസ്. മകൻ: ഇവാൻ സയ്യിദ് (6 മാസം). കബറടക്കം ഇന്ന് 9.30ന് പട്ടർകടവ് ജുമാമസ്ജിദിൽ നടന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174053/youngman-died-heartattack-abudhabi-new)