---
title: "#LucilleBoulevard | ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം "
english_title: "#Traffic #control #LucilleBoulevard"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174112/traffic-control-lucilleboulevard"
published_at: "2024-01-02T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593f10614930_doha.jpg"
keywords: []
---

# #LucilleBoulevard | ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **ദോ​ഹ: [** പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

## Article Content

**ദോ​ഹ: [** പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

ബൊ​ളെ​വാ​ഡി​ലും ചു​റ്റു​പാ​ടി​ലു​മു​ള്ള റോ​ഡു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ ഗ​താ​ഗ​ത വി​ല​ക്ക് തു​ട​രും. ഫോ​ക്സ് ഹി​ൽ​സ്, അ​ൽ ജു​മൈ​ലി​യ മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡ് വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം, ചു​റ്റു​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.

​​​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി ബൊ​ളെ​വാ​ഡി​ൽ വെ​ടി​ക്കെ​ട്ടും ലേ​സ​ർ ഷോ​യും അ​ര​ങ്ങേ​റി​യി​രു​ന്നു. ജ​നു​വ​രി 12ന് ​ഏ​ഷ്യ​ൻ ക​പ്പ് ഫുട്ബാ​ളി​ന് പ​ന്തു​രു​ളു​മ്പോ​ൾ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വേ​ദി​കൂ​ടി​യാ​വും ബൊ​ളെ​വാ​ഡ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174112/traffic-control-lucilleboulevard)