---
title: "#accident   | പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം"
english_title: "#Car #accident #Sharjah #Newyear #Day #tragicend#two #Malayalis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174116/car-accident-sharjah-newyear-day-tragicendtwo-malayalis"
published_at: "2024-01-02T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593f77c296f9_sharajahh.jpg"
keywords: []
---

# #accident   | പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **ഷാര്‍ജ:** ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ , പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ എന്നിവരാണ് മരിച്ചത്.

## Article Content

**ഷാര്‍ജ:** ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ , പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഷാർജ - അജ്‌മാൻ റോഡിലാണ് അപകടം ഉണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവരുടെ മക്കളായ ഇഷ, ആദം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174116/car-accident-sharjah-newyear-day-tragicendtwo-malayalis)