---
title: "#budget | ബ​ജ​റ്റി​ന്​ സു​ൽ​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി; ഈ ​വ​ർ​ഷ​വും ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യില്ല "
english_title: "#Sultan #approved #budget #increase #fuel #prices #year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174120/sultan-approved-budget-increase-fuel-prices-year"
published_at: "2024-01-02T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593fb3a52738_sulthan.jpg"
keywords: []
---

# #budget | ബ​ജ​റ്റി​ന്​ സു​ൽ​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി; ഈ ​വ​ർ​ഷ​വും ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യില്ല 

> **Lead Summary:** **മ​സ്ക​ത്ത്​: [** 2024ലെ ​രാ​ജ്യ​ത്തി​ൻറെ ബ​ജ​റ്റി​ന്​ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അം​ഗീ​കാ​രം ന​ൽ​കി. എ​ണ്ണ വി​ല ശ​രാ​ശ​രി ബാ​ര​ലി​ന് 60 യു.​എ​സ്. ഡോ​ള​ർ ക​ണ​ക്കാ​ക്കിയാ​ണ്​ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്​. ഈ ​വ​ർ​ഷ​ത്തെ വ​രു​മാ​നം ഏ​ക​ദേ​ശം 11 ശ​ത​കോ​ടി റി​യാ​ലാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: [** 2024ലെ ​രാ​ജ്യ​ത്തി​ൻറെ ബ​ജ​റ്റി​ന്​ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അം​ഗീ​കാ​രം ന​ൽ​കി. എ​ണ്ണ വി​ല ശ​രാ​ശ​രി ബാ​ര​ലി​ന് 60 യു.​എ​സ്. ഡോ​ള​ർ ക​ണ​ക്കാ​ക്കിയാ​ണ്​ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്​. ഈ ​വ​ർ​ഷ​ത്തെ വ​രു​മാ​നം ഏ​ക​ദേ​ശം 11 ശ​ത​കോ​ടി റി​യാ​ലാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 9.5 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. മൊ​ത്തം പൊ​തു​ചെ​ല​വ് ഏ​ക​ദേ​ശം 11.650 ശ​ത​കോ​ടി റി​യാ​ലായും ക​ണ​ക്കാ​ക്കു​ന്നു. ഇ​ത്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​നെ​ക്കാ​ൾ 2.6 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ബ​ജ​റ്റ്​ ക​മ്മി ഏ​ക​ദേ​ശം 640 ദ​ശ​ല​ക്ഷം റി​യാ​ലും പ്ര​തീ​ക്ഷി​ക്കു​ന്നു.

ധ​ന​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രാ​ണ്​ പു​തി​യ വ​ർ​ഷ​ത്തെ ബ​ജ​റ്റ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കി​ല്ല. 2021 ഒ​ക്​​ടോ​ബ​റി​ൽ നി​ശ്ചയി​ച്ച പ്ര​കാ​ര​മു​ള്ള നി​ര​ക്ക്​ ത​ന്നെ​യാ​യി​രി​ക്കും ഈ ​വ​ർ​ഷ​വും തു​ട​രു​ക​യെ​ന്ന്​​ ധ​ന​മ​ന്ത്രി സു​ൽ​ത്താ​ൻ സ​ലിം അ​ൽ ഹ​ബ്സി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പെ​ട്രോ​ൾ എം 91 ​ലി​റ്റ​റി​ന്​ 229 ബൈ​സ, എം 95 ​ലി​റ്റ​റി​ന്​ 239 ബൈ​സ, ഡീ​സ​ൽ 258 ബൈ​സ (​ലി​റ്റ​ർ) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു 2021 ഒ​ക്​​ടോ​ബ​റി​ൽ നി​ശ്ചയി​ച്ച ഇ​ന്ധ​ന വി​ല. 2013, 14 വ​ർ​ഷ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​നു​ക​ൾ​ക്കാ​യി 60 ദ​ശ​ല​ക്ഷം റി​യാ​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ഏ​ക​ദേ​ശം 52,000 ജീ​വ​ന​ക്കാ​ർ വ​രും.

2013ലെ ​സീ​നി​യോ​റി​റ്റി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കും. 2014ലെ ​സീ​നി​യോ​റി​റ്റി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം അ​ടു​ത്ത ജൂ​ലൈ മു​ത​ലും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2024 ബ​ജ​റ്റ് ബി​സി​ന​സ് അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കാ​നും സാ​മൂ​ഹി​ക സം​ര​ക്ഷ​ണ ഫ​ണ്ട് ശാ​ക്തീ​ക​രി​ക്കാ​നും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളി​ലെ ചെ​ല​വു​ക​ളു​ടെ നി​ല​വാ​രം നി​ല​നി​ർ​ത്താ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണെ​ന്ന്​ ധ​ന​മ​ന്ത്രി സു​ൽ​ത്താ​ൻ സ​ലിം അ​ൽ ഹ​ബ്സി വി​ശ​ദീ​ക​രി​ച്ചു.

ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജി​ന്റെ​യും പൗ​ര​ന്മാ​ർ​ക്കു​ള്ള സാ​മൂ​ഹി​ക പ​രി​ര​ക്ഷ​യു​ടെ​യും നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ബ​ജ​റ്റ്​ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ബ​ജ​റ്റി​ലെ മൊ​ത്ത വ​രു​മാ​ന​ത്തി​ൻറെ 54 ശ​ത​മാ​ന​വും എ​ണ്ണ വ​രു​മാ​ന​ത്തി​ൽ​നി​ന്നാ​ണ്. ഗ്യാ​സ് മേ​ഖ​ല​യി​ൽ​നി​ന്ന്​ 14 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ​നി​ന്ന്​ 32 ശ​ത​മാ​ന​വു​മാ​ണ്​ വ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​പൊ​തു​വ​രു​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത് 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളു​ടെ ഭാ​രം കു​റ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ സ​മീ​പ​ന​ത്തി​ന്റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്തമാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174120/sultan-approved-budget-increase-fuel-prices-year)