---
title: "#death  |   ഉംറ കഴിഞ്ഞ്​ മടങ്ങവെ വയോധിക റിയാദിൽ അന്തരിച്ചു"
english_title: "#oldwoman #died #Riyadh #while #returning #Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174335/oldwoman-died-riyadh-while-returning-umrah"
published_at: "2024-01-03T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659537103933f_riad.jpg"
keywords: []
---

# #death  |   ഉംറ കഴിഞ്ഞ്​ മടങ്ങവെ വയോധിക റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [**ഉംറ നിർവഹിച്ച്​ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു . മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ ആണ് റിയാദ് എയർപ്പോർട്ടിന്​ സമീപമുള്ള കിങ്​ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ അന്തരിച്ചത്.

## Article Content

**റിയാദ്: [**ഉംറ നിർവഹിച്ച്​ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു . മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ ആണ് റിയാദ് എയർപ്പോർട്ടിന്​ സമീപമുള്ള കിങ്​ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ അന്തരിച്ചത്.

മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാ​​ങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയും .തുടർന്ന്​ ആ​ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽനിന്ന്​ പോകാൻ ടിക്കറ്റ്​ ശരിയാക്കി ബസിൽ ഇവിടെ എത്തി. റിയാദ് വിമാനത്താവളത്തിലേക്ക്​ അടുത്തുകൊണ്ടിരിക്കെ ബസിൽ വെച്ച്​ ഖദീജക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും.

ഉടൻ സമീപത്തെ കിങ്​ അബ്​ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .അവിടെ ​വെച്ചാണ്​ മരണം സംഭവിച്ചത്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽ​ഫെയർ വിങ് രംഗത്തുണ്ട്. ഭർത്താവ്: പരേതനായ മുഹമ്മദ്​ ഹാജി​. മാതാപിതാക്കൾ: പരേതരായ മമ്മദ്​- ഉമ്മത്ത്​ ദമ്പതികളാണ്​. മക്കൾ: ഹസൈനാർ, സക്കീർ, ഹുസൈന്, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174335/oldwoman-died-riyadh-while-returning-umrah)