---
title: "#fire | റിയാദിലെ ഫാക്​ടറിയിലുണ്ടായ തീപിടിത്തം; രണ്ട് മരണം"
english_title: "#fire #factory #Riyadh #Two #deaths"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174356/fire-factory-riyadh-two-deaths"
published_at: "2024-01-03T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659549f161305_fire.jpg"
keywords: []
---

# #fire | റിയാദിലെ ഫാക്​ടറിയിലുണ്ടായ തീപിടിത്തം; രണ്ട് മരണം

> **Lead Summary:** **റിയാദ്​:[ **സൗദി കെമിക്കൽ കമ്പനിയുടെ റിയാദിലെ ഫാക്​ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ നാല്​ പേർക്ക് പരിക്കേറ്റു. അത്​ശാനയിലെ ഫാക്​ടറിയിൽ പ്രൊഡക്ഷൻ ലൈനിലെ റിയാക്​ടറിലാണ്​ അപകടമെന്ന് ​അധികൃതർ അറിയിച്ചു. ചൊവ്വാഴ്​ച പുലർച്ചെ 2.30നായിരുന്നു​ സംഭവം. നാശനഷ്​ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകൾ നടത്തി.

## Article Content

**റിയാദ്​:[ **സൗദി കെമിക്കൽ കമ്പനിയുടെ റിയാദിലെ ഫാക്​ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ നാല്​ പേർക്ക് പരിക്കേറ്റു. അത്​ശാനയിലെ ഫാക്​ടറിയിൽ പ്രൊഡക്ഷൻ ലൈനിലെ റിയാക്​ടറിലാണ്​ അപകടമെന്ന് ​അധികൃതർ അറിയിച്ചു. ചൊവ്വാഴ്​ച പുലർച്ചെ 2.30നായിരുന്നു​ സംഭവം. നാശനഷ്​ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകൾ നടത്തി.

ഒരു കോടി റിയാലി​ന്റെ നഷ്​ടമുണ്ടായതായാണ്​ കണക്കാക്കുന്നതെന്ന്​ കെമിക്കൽ കമ്പനിയെ ഉദ്ധരിച്ച്​ സൗദി തദാവുൽ റിപ്പോർട്ട്​ ചെയ്​തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കേടുപാടുകൾ തീർക്കാനും പ്രവർത്തനം പുനഃസ്ഥാപിക്കാനുമുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്​. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. മരിച്ചവരും പരി​ക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174356/fire-factory-riyadh-two-deaths)