---
title: "#death | ജിം പരിശീലകനായ മലയാളി യുവാവ് അജ്മാനിൽ അന്തരിച്ചു"
english_title: "#youngMalayali #gym #trainer #passedaway #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174359/youngmalayali-gym-trainer-passedaway-ajman"
published_at: "2024-01-03T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65954f5b6436d_death.jpg"
keywords: []
---

# #death | ജിം പരിശീലകനായ മലയാളി യുവാവ് അജ്മാനിൽ അന്തരിച്ചു

> **Lead Summary:** പത്തനംതിട്ട പെരുനാട് സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു .

## Article Content

പത്തനംതിട്ട പെരുനാട് സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു .

പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ അജ്‌മാൻ നുഐമിയയിലെ താമസ സ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അജ്‌മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു. മാതാവ്: സജിനി. അജ്‌മാൻ ഇൻഫിനിറ്റി ജിമ്മിലെ പരിശീലക സിനിയാണ് ഭാര്യ. മകൻ ധീരവ്‌ (6) അജ്‌മാൻ ഹാബിറ്റാറ്റ് തല്ല സ്‌കൂൾ വിദ്യാർഥിയാണ്​.

നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174359/youngmalayali-gym-trainer-passedaway-ajman)