---
title: "#death | ഹൃദയാഘാതം മൂലം ദമാമിൽ മലയാളി മരിച്ചു "
english_title: "#Malayali #died #due #heartattack #Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174579/malayali-died-due-heartattack-dammam"
published_at: "2024-01-04T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65969598e793a_death_4.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം ദമാമിൽ മലയാളി മരിച്ചു 

> **Lead Summary:** **റിയാദ്: [** ഹൃദയാഘാതം മൂലം ദമാമിൽ തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പിൽ മുഹമ്മദ് കുട്ടിയാണ് മരിച്ചത്.

## Article Content

**റിയാദ്: [** ഹൃദയാഘാതം മൂലം ദമാമിൽ തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പിൽ മുഹമ്മദ് കുട്ടിയാണ് മരിച്ചത്.

ഭാര്യയെ ഉംറക്കായി സന്ദർശന വിസയിൽ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

20 വർഷത്തിലധികമായി ദമാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് കുട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174579/malayali-died-due-heartattack-dammam)