---
title: "സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി ഉയരുന്നു"
english_title: "In Saudi Arabia, the number of expatriates in the private sector is rising significantly"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17477/in-saudi-arabia-the-number-of-expatriates-in-the-private-sector-is-rising-significantly"
published_at: "2021-12-23T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4217d9cb52_soudi.jpg"
keywords: []
---

# സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി ഉയരുന്നു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ വിദേശികളുടെ നെഞ്ചിടിപ്പേറ്റി സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണം ഉയരുന്നു. സ്വദേശിവത്ക്കരണ പദ്ധതികള്‍ ഫലം കാണുന്നതിന്റെ തെളിവാണിത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ വിദേശികളുടെ നെഞ്ചിടിപ്പേറ്റി സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണം ഉയരുന്നു. സ്വദേശിവത്ക്കരണ പദ്ധതികള്‍ ഫലം കാണുന്നതിന്റെ തെളിവാണിത്.

ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 19 ലക്ഷമായി ഉയര്‍ന്നു. സ്വദേശിവത്ക്കരണം ഉയര്‍ത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്.

ഈ വര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ച് 19 ലക്ഷത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത്. കഫേകള്‍, റെസ്റ്റോന്റുകള്‍ എന്നിവക്ക് പുറമെ മെഡിസിന്‍, ഫാര്‍മസി, ദന്തചികിത്സ, എന്‍ജിനീയറിങ് പ്രൊഫഷനുകള്‍, അക്കൗണ്ടിങ് പ്രൊഫഷനുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ നടന്ന സ്വദേശിവത്ക്കരണമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17477/in-saudi-arabia-the-number-of-expatriates-in-the-private-sector-is-rising-significantly)