---
title: "അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു "
english_title: "A Malayalee youth died in a car accident in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175/a-malayalee-youth-died-in-a-car-accident-in-abu-dhabi"
published_at: "2021-09-23T12:04:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c2079e097f_Untitled-4.jpg"
keywords: []
---

# അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **അബൂദബി : **വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

## Article Content

**അബൂദബി : **വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

ആദിക്കാട്ടുകുളങ്ങര നൂറനാട് പൊന്മാനി സ്വദേശി കിഴക്കത്തിൽ രാജ​ന്‍റെ മകൻ അജിത് രാജൻ (33) ആണ് മരിച്ചത്. 17ന്​ മുസഫയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു.

> അവിവാഹിതനാണ്. മാതാവ്: സുജാത. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അടൂരിലെ വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175/a-malayalee-youth-died-in-a-car-accident-in-abu-dhabi)