---
title: "ഡോക്ടറെന്ന വ്യാജേന മൂന്ന് വര്‍ഷമായി ദന്ത ചികിത്സ നടത്തിയ പ്രവാസി അറസ്റ്റില്‍"
english_title: "Expatriate arrested for dental treatment for three years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17548/expatriate-arrested-for-dental-treatment-for-three-years"
published_at: "2021-12-23T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c48dad05ebf_docter.jpg"
keywords: []
---

# ഡോക്ടറെന്ന വ്യാജേന മൂന്ന് വര്‍ഷമായി ദന്ത ചികിത്സ നടത്തിയ പ്രവാസി അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** ദന്ത ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ പ്രവാസിയെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്.

## Article Content

**കുവൈത്ത് സിറ്റി:** ദന്ത ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ പ്രവാസിയെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിയാരുന്നു കഴിഞ്ഞ ദിവസം ക്ലിനിക്കില്‍ അധികൃതര്‍ റെയ്ഡ് നടത്തിയത്. ടെന്റല്‍ ടെക്നീഷ്യനായിരുന്ന പ്രവാസി യുവാവ് ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ചികിത്സ നടത്തിയിരുന്നത്.

സഹായത്തിന് ഇവിടെ ഒരു നഴ്‍സുമുണ്ടായിരുന്നു. ദിവസവും നിരവധിപ്പേര്‍ ഇവിടെയെത്തി ചികിത്സ സ്വീകരിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഡോക്ടറെന്ന നിലയില്‍ താന്‍ പ്രതിഫലവും കൈപ്പറ്റിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17548/expatriate-arrested-for-dental-treatment-for-three-years)