---
title: "#death | നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി ദുബൈ വിമാനത്തവളത്തിൽ മരിച്ചു"
english_title: "#expatriate #who #left #home #died #Dubai #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175612/expatriate-who-left-home-died-dubai-airport"
published_at: "2024-01-09T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d0399cac1a_death.jpg"
keywords: []
---

# #death | നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി ദുബൈ വിമാനത്തവളത്തിൽ മരിച്ചു

> **Lead Summary:** **ദുബൈ: ** തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി നാസിയ മൻസിലിൽ ഷംസുദ്ധീൻ നവാസ് ദുബൈയിൽ അന്തരിച്ചു.

## Article Content

**ദുബൈ: ** തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി നാസിയ മൻസിലിൽ ഷംസുദ്ധീൻ നവാസ് ദുബൈയിൽ അന്തരിച്ചു.

തിങ്കളാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് പോകുവാനായി ദുബൈ എയർപോർട്ടിൽ എത്തി വിമാനത്തിൽ കയാറാനിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരണം സംഭവിക്കുകയായിരുന്നു.

ദുബൈയിലെ അൽ മന്ദൂസ് ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: ഷംസുദ്ധീൻ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: നുസൈബ ബീവി. മക്കൾ: മുഹമ്മദ്‌ അർഷാദ്, നാസിയ. മരുമകൻ: അമീറുദ്ധീൻ.

നടപടി ക്രമങ്ങൾ പൂർത്ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175612/expatriate-who-left-home-died-dubai-airport)