---
title: "#drinkingwaterservice | കു​ടി​വെ​ള്ള വി​ത​ര​ണ​ സേ​വ​ന ഫീ​സ് കു​റ​ക്കാ​നു​ള്ള നി​ർ​ദേശ​ത്തി​ന്​ അം​ഗീ​കാ​രം "
english_title: "#Approval #proposal #reduce #drinking #water #service #fee"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175875/approval-proposal-reduce-drinking-water-service-fee"
published_at: "2024-01-10T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e86a2cb833_sulthan.jpg"
keywords: []
---

# #drinkingwaterservice | കു​ടി​വെ​ള്ള വി​ത​ര​ണ​ സേ​വ​ന ഫീ​സ് കു​റ​ക്കാ​നു​ള്ള നി​ർ​ദേശ​ത്തി​ന്​ അം​ഗീ​കാ​രം 

> **Lead Summary:** **മ​സ്ക​ത്ത്​: [ **റ​സി​ഡ​ൻ​ഷ്യ​ൽ, നോ​ൺ റ​സി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ സേ​വ​ന ഫീ​സ് കു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി. അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

## Article Content

**മ​സ്ക​ത്ത്​: [ **റ​സി​ഡ​ൻ​ഷ്യ​ൽ, നോ​ൺ റ​സി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ സേ​വ​ന ഫീ​സ് കു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി. അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക സൂ​ച​ക​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​യി​ൽ സു​ൽ​ത്താ​ൻ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ സ​ർ​ക്കാ​ർ യൂ​നി​റ്റു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ​ന്നും പ​രി​ശ്ര​മി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

ഇ​റ​ക്കു​മ​തി കു​റ​ക്കു​ക​യും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്രാ​ദേ​ശി​ക ഉ​ള്ള​ട​ക്ക​ത്തി​നാ​യു​ള്ള ദേ​ശീ​യ ന​യ​ത്തി​ന് (2024-2030) മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ‘ദേ​ശീ​യ ഉ​ൽ​പ​ന്ന ലോ​യ​ൽ​റ്റി പ്രോ​ഗ്രാ​മി​ന്‘ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ പ​ച്ച​ക്കൊ​ടി​കാ​ണി​ച്ചു.

പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​ടെ വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കാ​നാ​യി ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഈ ​പ​രി​പാ​ടി​ക്കു​ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക, വ്യ​വ​സാ​യ​ങ്ങ​ൾ പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കു​ക, സം​രം​ഭ​ക​രെ വി​ക​സി​പ്പി​ക്കു​ക​യും ദ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ക, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ​യും വ​ള​ർ​ന്നു​വ​രു​ന്ന ക​മ്പ​നി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കു​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും സു​ൽ​ത്താ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു.

ഗ​വ​ൺ​മെ​ന്റ് പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നുമായി ന​യ​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും ഫ​ല​പ്രാ​പ്തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ​സ്ഥി​തി വി​വ​ര​കേ​ന്ദ്രം ന​ൽ​കു​ന്ന ഡാ​റ്റ​ക​ൾ എ​ല്ലാ സ​ർ​ക്കാ​ർ യൂ​നി​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും സു​ൽ​ത്താ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​ൽ ജ​ബ​ൽ അ​ൽ അ​ബ്യാ​ദ് പ്ര​ദേ​ശ​ത്തി​ന്റെ​യും വ​ക്കാ​ൻ ഗ്രാ​മ​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​നു സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. യാ​ത്ര​ക​ൾ, ക്യാ​മ്പി​ങ്, സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​ക്കു​ള്ള ര​ണ്ടു പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളാ​യി ഇ​വ​യെ വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് ജ​ബ​ൽ അ​ൽ അ​ബ്യാ​ദ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വാ​ക​ൻ വി​ല്ലേ​ജ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175875/approval-proposal-reduce-drinking-water-service-fee)