---
title: "#UAE | വൈബ്രന്റ് ​ഗുജറാത്ത് ആ​ഗോള ഉച്ചകോടി; ഇന്ത്യ-യുഎഇ നിരവധി കരാറുകളിൽ ഒപ്പുവെച്ചു "
english_title: "#Vibrant #Gujarat #Global #Summit #India #UAE #signed #several #agreements"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175969/vibrant-gujarat-global-summit-india-uae-signed-several-agreements"
published_at: "2024-01-11T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f4c83c4409_vibrant_gujarath.jpg"
keywords: []
---

# #UAE | വൈബ്രന്റ് ​ഗുജറാത്ത് ആ​ഗോള ഉച്ചകോടി; ഇന്ത്യ-യുഎഇ നിരവധി കരാറുകളിൽ ഒപ്പുവെച്ചു 

> **Lead Summary:** **ദുബായ്: [** പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിച്ചു.

## Article Content

**ദുബായ്: [** പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിച്ചു.

സാമ്പത്തിക, നിക്ഷേപ സഹകരണ രം​ഗത്ത് വൻ കുതിച്ചുചാട്ടം ന‌ടത്താൻ ഇന്ത്യയ്ക്കും യുഎഇയ്ക്കും സാധിച്ചതിന്റെ ഭാ​ഗമായാണ് 'വൈബ്രന്റ് ​ഗുജറാത്ത് ആ​ഗോള ഉച്ചകോടി'യുടെ പത്താം എഡിഷനിലേക്ക് മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ക്ഷണിച്ചത്.

​ഇന്ത്യയുടെ പ്രധാനകയറ്റുമതി പങ്കാളിയാണ് യുഎഇ. വൈ​ബ്ര​ൻറ്​ ഗു​ജ​റാ​ത്തി​ലെ ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ പ​ങ്കാ​ളി​ത്ത​വും പു​തി​യ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​തും ഇന്ത്യ-യുഎഇ സ​ഹ​ക​ര​ണ​ത്തെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്തൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും സാന്നിധ്യത്തിലായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഒന്നിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദും പ​ങ്കെ​ടു​ത്ത വെ​ർച്വ​ൽ ഉ​ച്ച​കോ​ടി​യി​ൽ ഒ​പ്പു​വെ​ച്ച ക​രാ​ർ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കിയിരുന്നു.

2022-2023 സാ​മ്പ​ത്തി​ക ​വ​ർഷ​ത്തി​ൽ യുഎഇ-​ഇ​ന്ത്യ വ്യാ​പാ​രം സ​ർവ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യി​രു​ന്നു. വൈ​ബ്ര​ൻ​റ്​ ഗു​ജ​റാ​ത്തിെൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ യുഎഇ പ​വി​ലി​യ​ന്റെ ഉ​ദ്ഘാ​ട​നം വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സ​യൂ​ദി​യാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. യുഎഇ​യു​ടെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ബ്ദു​ന്നാ​സ​ർ ജ​മാ​ൽ അ​ൽ​ഷാ​ലി, അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം ​എ യൂ​സു​ഫ​ലി എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175969/vibrant-gujarat-global-summit-india-uae-signed-several-agreements)