---
title: "#death | കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു"
english_title: "#native #Kannur #died #Qatar #due #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175973/native-kannur-died-qatar-due-heart-attack"
published_at: "2024-01-11T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f517b60277_gcc.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു

> **Lead Summary:** ദോഹ: കണ്ണൂർ വാരം സ്വദേശി മുനവിൽ മൻസിലിൽ ഷമീർ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു.

## Article Content

ദോഹ: കണ്ണൂർ വാരം സ്വദേശി മുനവിൽ മൻസിലിൽ ഷമീർ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു.

അബു ഈസ മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.​ പരേതനായ മുസ്തഫ കൈതപ്പുറം ആണ് പിതാവ്. മാതാവ് സൈനബ.

ഭാര്യ ഹഫീസ അസീസ്. മക്കൾ: മുഹമ്മദ് ഹംദാൻ, ഫാത്തിമ ഹനാൻ, മുഹമ്മദ് ഹസിം.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175973/native-kannur-died-qatar-due-heart-attack)