വാക്സീനെടുത്ത ഇന്ത്യക്കാർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ നിർബന്ധം

വാക്സീനെടുത്ത ഇന്ത്യക്കാർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ നിർബന്ധം
Sep 23, 2021 12:33 PM | By Truevision Admin

അബുദാബി : ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തുന്ന വാക്സീൻ എടുത്ത താമസവീസക്കാർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം.

ഏതു എമിറേറ്റ് വീസക്കാർക്കും ഇതു ബാധകമാണ്. ഇതേസമയം വാക്സീൻ എടുക്കാത്ത താമസ,സന്ദർശക വീസക്കാർ ഒൻപതാം ദിവസം പിസിആർ എടുക്കണം. ഫലം നെഗറ്റീവാണെങ്കിൽ 10–ാം ദിവസം പുറത്തിറങ്ങാം.

യുഎഇ അംഗീകരിച്ച വാക്സീനെടുത്ത് സന്ദർശക വീസയിലെത്തുന്ന ഇന്ത്യക്കാർക്ക് ആറാം ദിവസമാണ് പിസിആർ പരിശോധന. സന്ദർശക വീസക്കാർക്ക് റജിസ്റ്റർ ചെയ്ത മൊബൈലിൽ സന്ദേശം ലഭിക്കും.

താമസ വീസക്കാർ അൽഹൊസൻ ആപ്പിലാണ് നോക്കേണ്ടത്. യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ വിമാനത്താവളത്തിലെ പരിശോധന കഴിയുന്നതോടെ അൽഹൊസനിൽ പച്ച തെളിയും. 2 ഡോസ് വാക്സീൻ എടുത്തവരെങ്കിൽ ക്വാറന്റീൻ ഇല്ല. എന്നാൽ 4, 8 ദിവസങ്ങളിൽ തുടർ പിസിആർ പരിശോധന വേണം എങ്കിലേ അൽഹൊസൻ ആപ്പ് അപ്ഡേറ്റ് ആകൂ.

ഇത്തരമൊരു എസ്എംഎസ് സന്ദേശം ലഭിക്കില്ലെങ്കിലും അൽഹൊസൻ ആപ്പിൽ വ്യക്തമായി കാണാം. ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന പലരും പിഴ വരുമോ എന്ന ഭീതിയിലാണ്. ഉദാഹരണത്തിന് ഈ 20ന് യുഎഇയിൽ വിമാനമിറങ്ങിയ ആൾ ഇന്ന് അൽഹൊസൻ ആപ്പ് പരിശോധിച്ചാൽ "അറൈവൽ 4 ഡെയ്സ്. 1 ഓഫ് 3 പിസിആർ ടെസ്റ്റ് കംപ്ലീറ്റഡ് എന്നു കാണാം.

4ാമത്തെ ദിവസം പിസിആർ എടുത്താൽ 2 ഓഫ് 3 പിസിആർ എന്നായി മാറും. 8ാം ദിവസം പിസിആർ ടെസ്റ്റ് എടുക്കുന്നതോടെ മൂന്നിടങ്ങളിൽ പച്ച തെളിയുകയും സന്ദേശം അപ്രത്യക്ഷമാകുകയും ചെയ്യും.

ഗ്രീൻ പട്ടിക രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ആറാം ദിവസം പിസിആർ ടെസ്റ്റ് എടുക്കണം. വിമാനത്താവളത്തിൽ ഇറങ്ങിയതുമുതലാണ് ദിവസം കണക്കാക്കേണ്ടത്.

PCR is mandatory for Indians who have been vaccinated for 4 to 8 days

Next TV

Related Stories
കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

Dec 17, 2021 02:07 PM

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ...

Read More >>
വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

Dec 16, 2021 11:47 AM

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ...

Read More >>
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

Dec 14, 2021 03:21 PM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ്...

Read More >>
എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Dec 12, 2021 07:54 AM

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍...

Read More >>
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
Top Stories