---
title: "#death | റിയാദില്‍ അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി"
english_title: "#body #expatriateMalayali #died #Riyadh #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176069/body-expatriatemalayali-died-riyadh-brought-home"
published_at: "2024-01-11T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fa3e94ba86_riad.jpg"
keywords: []
---

# #death | റിയാദില്‍ അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

> **Lead Summary:** **റിയാദ്:[ **റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജ് പട്ടണത്തിൽ അന്തരിച്ച കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.ദീർഘകാലമായി പ്രവാസിയായിരുന്ന നാരായണ ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**റിയാദ്:[ **റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജ് പട്ടണത്തിൽ അന്തരിച്ച കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.ദീർഘകാലമായി പ്രവാസിയായിരുന്ന നാരായണ ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ. നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176069/body-expatriatemalayali-died-riyadh-brought-home)