---
title: " #arrested | വിവിധ മേഖലകളിൽ കർശന പരിശോധന; തൊഴിൽ നിയമം ലംഘിച്ച 290 പ്രവാസികൾ അറസ്റ്റിൽ "
english_title: "#Strict #inspection #various #areas #expatriates #arrested #violating #labor #law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176322/strict-inspection-various-areas-expatriates-arrested-violating-labor-law"
published_at: "2024-01-12T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a118c580252_arrest.jpg"
keywords: []
---

#  #arrested | വിവിധ മേഖലകളിൽ കർശന പരിശോധന; തൊഴിൽ നിയമം ലംഘിച്ച 290 പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽ റായ്, ഹവല്ലി എന്നിവിടങ്ങളിലെ റെസിഡൻസി എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽ റായ്, ഹവല്ലി എന്നിവിടങ്ങളിലെ റെസിഡൻസി എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച 290 പേരാണ് അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.

റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെൻറ്, നിയമ ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻറ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത ത്രികക്ഷി സമിതി എന്നിവ ഉൾപ്പെടുന്ന റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്.

ഇതിന് പുറമെ മുൻസിപ്പാലിറ്റി, ഇൻഡസ്ട്രി അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെൻറ്, എൻവയോൺമെൻറൽ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ സുരക്ഷാ ക്യാമ്പയിനിൽ താമസ നിയമലംഘകരായ 28 പേർ പിടിയിലായി.

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176322/strict-inspection-various-areas-expatriates-arrested-violating-labor-law)