---
title: "#DEATH | പ്രവാസി മലയാളി   റിയാദിൽ അന്തരിച്ചു"
english_title: "#Malayali #died #heartattack #Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176597/malayali-died-heartattack-riyadh"
published_at: "2024-01-13T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2a427eb437_death.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി   റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ ആണ്​ മരിച്ചത്​.

വെള്ളിയാഴ്ച വൈകീട്ട്​ താമസസ്ഥലത്ത്​ വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്സാണ്.

ഏക മകൾ ശ്രദ്ധ വിദേശത്ത്​ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹോദരൻ മണിരാജ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു.

മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരി​െൻറയും അൽ ഗരാവി ഗ്രൂപ്പിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176597/malayali-died-heartattack-riyadh)