---
title: "#smuggle | ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നാലു പേര്‍ പിടിയില്‍ "
english_title: "#Fourpeople #were #arrested #trying #smuggle #drugs #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176609/fourpeople-were-arrested-trying-smuggle-drugs-oman"
published_at: "2024-01-13T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2b19ae3100_drugs.jpg"
keywords: []
---

# #smuggle | ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നാലു പേര്‍ പിടിയില്‍ 

> **Lead Summary:** **മസ്കറ്റ്: [** ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നാലു പേര്‍ പിടിയില്‍. നൂറ് കിലോഗ്രാമോളം ലഹരിമരുന്നാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

## Article Content

**മസ്കറ്റ്: [** ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നാലു പേര്‍ പിടിയില്‍. നൂറ് കിലോഗ്രാമോളം ലഹരിമരുന്നാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോള്‍ വിഭാഗം, തീരസംരക്ഷണ പൊലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ഏഷ്യക്കാരാണ് നാലുപേരും.

50 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 49 കിലോ ഹാഷിഷ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176609/fourpeople-were-arrested-trying-smuggle-drugs-oman)