---
title: "#death |കോഴിക്കോട്​ സ്വദേശി ഒമാനിലെ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ "
english_title: "#native #Kozhikode #found #dead #his #residence #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176631/native-kozhikode-found-dead-his-residence-oman"
published_at: "2024-01-14T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a32b247da8a_death.jpg"
keywords: []
---

# #death |കോഴിക്കോട്​ സ്വദേശി ഒമാനിലെ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ 

> **Lead Summary:** **സൂർ: **കോഴിക്കോട്​ സ്വദേശിയെ ഒമാനിലെ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. നല്ലളം കീഴുവനപ്പാടം വീട്ടിൽ നവാസാണ് ​ മരിച്ചത്.

## Article Content

**സൂർ: **കോഴിക്കോട്​ സ്വദേശിയെ ഒമാനിലെ താമസ​ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. നല്ലളം കീഴുവനപ്പാടം വീട്ടിൽ നവാസാണ് ​ മരിച്ചത്.

സൂർ സൂഖിലെ മുസ്ഫയ്യ ജുമാ മസ്ജിദിന് പിൻവശമുള്ള റൂമിൽ മരിച്ച നിലയിൽ ക​ണ്ടെത്തുകയായിരുന്നു​.

സൂഖ്​ പഴയ മീൻമാർക്കറ്റിന്​ പിറകിലുള്ള കർട്ടൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വിവാഹം മാർച്ചിൽ നിശ്ചയിച്ചിരുന്നു.

ഇതിനായി ഫെബ്രുവരിയിൽ നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്​: എറക്കുത്ത് അബൂബക്കർ. മാതാവ്​: ബീവി. ഭാര്യ: സൈറ ബാനു.

മക്കൾ: ശബാന ജാസ്മിൻ, ഷഹാന ജാസ്മിൻ. സഹോദരങ്ങൾ: സലിം (നല്ലളം), മുനീർ ബാബു, നൗഷിദ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ സാമൂഹിക പ്രവർത്തകനായ ശിഹാബ് വാളക്കുളം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176631/native-kozhikode-found-dead-his-residence-oman)