---
title: "#DEATH | കോഴിക്കോട് സ്വദേശിനിയായ യുവതി ഖത്തറിൽ മരിച്ചു"
english_title: "#woman #native #Thikodi #Pallikkara #Kozhikode #passedaway #Qatar."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176637/woman-native-thikodi-pallikkara-kozhikode-passedaway-qatar"
published_at: "2024-01-14T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a32ff256e1e_death.jpg"
keywords: []
---

# #DEATH | കോഴിക്കോട് സ്വദേശിനിയായ യുവതി ഖത്തറിൽ മരിച്ചു

> **Lead Summary:** **ദോഹ: **കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: **കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ അന്തരിച്ചു.

പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകളും, തിക്കോടി അങ്ങേക്കരവളപ്പിൽ സുനൈദിന്റെ ഭാര്യയുമായ അൻസി സുനൈദ് (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.

ബുധനാഴ്ച താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സയ സുനൈദ് (അഞ്ചു വയസ്സ്) ഏക മകളാണ്. അൻസാർ, നാഫിൽ എന്നിവരാണ് സഹോദരങ്ങൾ. ദോഹയിൽ സ്വകാര്യസ്ഥാപനത്തിൽ ​ജീവനക്കാരിയായിരുന്നു അൻസി സുനൈദ്.

മയ്യത്ത്‌ നിസ്ക്കാരം ​ഞായറാഴ്ച 11.45ന് അബൂ ഹമർ പള്ളിയിൽ നടക്കും. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച​ നാട്ടിലേക്ക് കൊണ്ടു പോകും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176637/woman-native-thikodi-pallikkara-kozhikode-passedaway-qatar)