---
title: "#carracing | വാഹനയോട്ട മത്സരത്തിനിടയിൽ അപകടം; മത്സരത്തിൽ നിന്ന് പുറത്തായി സൗദി താരം "
english_title: "#Accident #during #carracing #Saudi #star #out #match"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176694/accident-during-carracing-saudi-star-out-match"
published_at: "2024-01-14T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3852abc36e_car_race.jpg"
keywords: []
---

# #carracing | വാഹനയോട്ട മത്സരത്തിനിടയിൽ അപകടം; മത്സരത്തിൽ നിന്ന് പുറത്തായി സൗദി താരം 

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയിൽ ആരംഭിച്ച അഞ്ചാമത് ഡാകർ റാലി വാഹനയോട്ട മത്സരത്തിനിടയിൽ കാറപകടം. കാറോടിച്ചിരുന്ന സൗദി മത്സരാർഥി മഹാ അൽഹംലി മത്സരത്തിൽനിന്ന് പുറത്തായി. മത്സരത്തിൻറെ ആറാം ഘട്ട ഓട്ടം അവസാനിക്കുന്നതിന് മുമ്പാണ് മഹാ അൽഹംലിയുടെ കാർ മറിഞ്ഞ് അപകടത്തിൽ പെട്ടത്.

## Article Content

**റിയാദ്: [ **സൗദി അറേബ്യയിൽ ആരംഭിച്ച അഞ്ചാമത് ഡാകർ റാലി വാഹനയോട്ട മത്സരത്തിനിടയിൽ കാറപകടം. കാറോടിച്ചിരുന്ന സൗദി മത്സരാർഥി മഹാ അൽഹംലി മത്സരത്തിൽനിന്ന് പുറത്തായി. മത്സരത്തിൻറെ ആറാം ഘട്ട ഓട്ടം അവസാനിക്കുന്നതിന് മുമ്പാണ് മഹാ അൽഹംലിയുടെ കാർ മറിഞ്ഞ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയയായി. എയർ ആംബുലൻസിലാണ് മഹാ അൽഹംലിയെ ആശുപത്രിയിലെത്തിച്ചത്.

ഈ മാസം അഞ്ചിന് ആരംഭിച്ച ഡാകർ റാലി മത്സരങ്ങൾ തുടരുകയാണ്. ജനുവരി 19 വരെ 7800 കിലോമീറ്ററിൽ ദൈർഘ്യത്തിലാണ് മത്സരം. 418 വാഹനങ്ങളിലായി 585 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176694/accident-during-carracing-saudi-star-out-match)