---
title: "#Airport | എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് ചേഞ്ച് സേവന നിരക്ക് ഉയരും "
english_title: " #airport #status #change #service #charges #increase"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176730/airport-status-change-service-charges-increase"
published_at: "2024-01-14T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3b2f2c10e4_airport.jpg"
keywords: []
---

# #Airport | എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് ചേഞ്ച് സേവന നിരക്ക് ഉയരും 

> **Lead Summary:** **ദുബൈ: [ **എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് ചേഞ്ച് സേവനം ഉപയോഗപ്പെടുത്തി വിസ നീട്ടാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് അധിക തുക നൽകേണ്ടി വരും. മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നൽകേണ്ടി വരുമെന്ന് ട്രാവൽ ഇൻഡസ്ട്രി വിദഗ്ധരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

## Article Content

**ദുബൈ: [ **എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് ചേഞ്ച് സേവനം ഉപയോഗപ്പെടുത്തി വിസ നീട്ടാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് അധിക തുക നൽകേണ്ടി വരും. മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നൽകേണ്ടി വരുമെന്ന് ട്രാവൽ ഇൻഡസ്ട്രി വിദഗ്ധരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

സന്ദർശകർ രാജ്യത്തിന് പുറത്തേക്ക് പോകാനും തിരികെയെത്താനും ആസ്രയിക്കുന്ന എയർലൈൻ, വിമാന നിരക്ക് ഏകദേശം 125 ദിർഹം വർധിപ്പിച്ചു.

തണുപ്പുള്ള മാസങ്ങളിൽ രാജ്യത്ത് തങ്ങാൻ സന്ദർശകർക്കിടയിൽ വൻതോതിൽ ഡിമാൻഡുള്ളതും പാക്കേജിലെ വർധനവിന് മറ്റൊരു ഘടകമാണെന്നും റേഹാൻ അൽജസീറ ടൂറിസം മാനേജിങ് ഡയറക്ടർ ഷിഹാബ് പർവാദ് പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176730/airport-status-change-service-charges-increase)