---
title: "#trafficviolations | കുവൈത്തിൽ വ്യാപകമായി കർശന സുരക്ഷാ പരിശോധന; 21,471 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി "
english_title: "#Extensive #security #checks #Kuwait #traffic #violations #detected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176737/extensive-security-checks-kuwait-traffic-violations-detected"
published_at: "2024-01-14T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3c12d5452e_police.jpg"
keywords: []
---

# #trafficviolations | കുവൈത്തിൽ വ്യാപകമായി കർശന സുരക്ഷാ പരിശോധന; 21,471 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി 

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ വ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ, ട്രാഫിക് അഫയേഴ്‌സ്, ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റുജൈബിന്റെ നിർദ്ദേശപ്രകാരം ട്രാഫിക് വിഭാഗം കഴിഞ്ഞയാഴ്ചയിലുടനീളം ട്രാഫിക് ക്യാമ്പയിനുകൾ നടത്തി.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ വ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ, ട്രാഫിക് അഫയേഴ്‌സ്, ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റുജൈബിന്റെ നിർദ്ദേശപ്രകാരം ട്രാഫിക് വിഭാഗം കഴിഞ്ഞയാഴ്ചയിലുടനീളം ട്രാഫിക് ക്യാമ്പയിനുകൾ നടത്തി.

പരിശോധനയിൽ 21,471 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 305 വാഹനങ്ങളും 57 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് ​ഗ്യാരേജിലേക്ക് മാറ്റി. അശ്രദ്ധയോടെ വാഹനമോടിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 49 പേർ അറസ്റ്റിലായി.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. സുരക്ഷാ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടി.

വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന 76 വാഹനങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും ഒരാളെയും തോക്ക് കൈവശം വച്ചതിന് മറ്റൊരാളെയും അറസ്റ്റ് ചെയ്തവെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176737/extensive-security-checks-kuwait-traffic-violations-detected)