---
title: "#fire |റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു"
english_title: "#car #running #Riyadh #SaudiArabia #destroyed #fire."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176739/car-running-riyadh-saudiarabia-destroyed-fire"
published_at: "2024-01-14T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3c1b9c851f_fire.jpg"
keywords: []
---

# #fire |റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിലെ റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പ്രധാന റോഡിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

## Article Content

**റിയാദ്:** സൗദി അറേബ്യയിലെ റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പ്രധാന റോഡിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ കാറിലെ തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കാറില്‍ തീ പടര്‍ന്നതിന്‍റെയും സിവില്‍ ഡിഫന്‍സ് എത്തി തീയണയ്ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176739/car-running-riyadh-saudiarabia-destroyed-fire)