---
title: "#fire | സൗദി അറേബ്യയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം; 13 പേരെ രക്ഷപ്പെടുത്തി"
english_title: "#Fires #three #places #SaudiArabia #13 #people #rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176927/fires-three-places-saudiarabia-13-people-rescued"
published_at: "2024-01-15T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4fdf21e444_fire.jpg"
keywords: []
---

# #fire | സൗദി അറേബ്യയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം; 13 പേരെ രക്ഷപ്പെടുത്തി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു.

വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്.

സാന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ജീവനുകൾ രക്ഷിക്കുകയായിരുന്നു.

തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്താൻ സാധിച്ചു.

ദമ്മാമില് കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു.

തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്കുയർന്ന പുകച്ചുരുളകൾ ആളുകൾക്കിടയിൽ ഭീതിപടർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176927/fires-three-places-saudiarabia-13-people-rescued)