---
title: "#accident | ഒമാനിൽ വാഹനാപകടം; കോഴിക്കോട്​  കുറ്റ്യാടി സ്വദേശിയ്ക്ക് ദാരുണാന്ത്യം  "
english_title: "#native #Kozhikode #died  #car #accident #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176929/native-kozhikode-died-car-accident-oman"
published_at: "2024-01-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4feb6335ee_death.jpg"
keywords: []
---

# #accident | ഒമാനിൽ വാഹനാപകടം; കോഴിക്കോട്​  കുറ്റ്യാടി സ്വദേശിയ്ക്ക് ദാരുണാന്ത്യം  

> **Lead Summary:** **മസ്കത്ത്​:** ഒമാനിലുണ്ടായ വാഹനപകടത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി ആണ്​ മരിച്ചത്​.

## Article Content

**മസ്കത്ത്​:** ഒമാനിലുണ്ടായ വാഹനപകടത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി ആണ്​ മരിച്ചത്​.

ഇദ്ദേഹം സഞ്ചരിച്ച കാറിൽ ട്രക്ക്​ ഇടിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക വിവരം. മുസന്നക്കടുത്ത് മുലദ്ദയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.

അവിവാഹിതനായ ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്​: മുഹമ്മദ് അലി. മാതാവ്: ജമീല. മൃതദേഹം റുസ്താഖ് ആശുപത്രി മോർച്ചറിയിൽ.

കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176929/native-kozhikode-died-car-accident-oman)