---
title: "#death| പ്രവാസി മലയാളി റിയാദിൽ വാഹനാപകടത്തിൽ അന്തരിച്ചു"
english_title: "#expatriate #Malayali #died #accident #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176938/expatriate-malayali-died-accident-riyadh"
published_at: "2024-01-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a50745e34d0_saudi.jpg"
keywords: []
---

# #death| പ്രവാസി മലയാളി റിയാദിൽ വാഹനാപകടത്തിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്​: [**റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ മലയാളി വാഹനാപകടത്തിൽ അന്തരിച്ചു . റിയാദ്​ നസ്​റിയയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട തിരുവല്ല കുളക്കാട്​ പുളിക്കപറമ്പിൽ സുനിൽ ബാബു ആണ്​ മരിച്ചത്​. റിയാദ്​ തഖസൂസിയിലെ സ്​പെഷലിസ്​റ്റ്​ മെഡിക്കൽ സെൻററിൽ ഡ്രൈവറായിരുന്നു.

## Article Content

**റിയാദ്​: [**റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ മലയാളി വാഹനാപകടത്തിൽ അന്തരിച്ചു . റിയാദ്​ നസ്​റിയയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട തിരുവല്ല കുളക്കാട്​ പുളിക്കപറമ്പിൽ സുനിൽ ബാബു ആണ്​ മരിച്ചത്​. റിയാദ്​ തഖസൂസിയിലെ സ്​പെഷലിസ്​റ്റ്​ മെഡിക്കൽ സെൻററിൽ ഡ്രൈവറായിരുന്നു.

തിങ്കളാഴ്​ചയാണ്​ അപകടമുണ്ടായത്​. പരിക്കേറ്റ സുനിൽ ബാബു ശുമൈസി ആശുപത്രിയിലാണ്​ മരിച്ചത്​. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്​. ഭാര്യ: ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ്​ കിങ്​ ഖാലിദ്​ ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176938/expatriate-malayali-died-accident-riyadh)