---
title: "#dubai | മകളുടെ വിവാഹം; തടവുകാരനായ പിതാവിന് പങ്കെടുക്കാൻ അവസരം നൽകി ദുബായ് പൊലീസ്"
english_title: "#inmate #father #joins #daughters #wedding #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177106/inmate-father-joins-daughters-wedding-dubai"
published_at: "2024-01-16T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a62033c2f6e_dubai.jpg"
keywords: []
---

# #dubai | മകളുടെ വിവാഹം; തടവുകാരനായ പിതാവിന് പങ്കെടുക്കാൻ അവസരം നൽകി ദുബായ് പൊലീസ്

> **Lead Summary:** **ദുബായ്: **തടവിലാക്കപ്പെട്ട പിതാവിൻ്റെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തണമെന്ന വധുവിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. തൻ്റെ ആ​ഗ്രഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പെൺകുട്ടി കത്ത് എഴുതുകയായിരുന്നു.

## Article Content

**ദുബായ്: **തടവിലാക്കപ്പെട്ട പിതാവിൻ്റെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തണമെന്ന വധുവിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. തൻ്റെ ആ​ഗ്രഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പെൺകുട്ടി കത്ത് എഴുതുകയായിരുന്നു.

ഈ കത്ത് വകുപ്പ് മേധാവികൾ പരി​ഗണിച്ചതോടെയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയിലിൽ കഴിയുന്ന പിതാവിന് സാധിച്ചത്. അറബ് പെൺകുട്ടിയുടെ ആ​ഗ്രഹം സാധിച്ചു നൽകിയത് ദുബായ് ജയിൽ വകുപ്പാണ്.

അറബ് പൗരനുമായി വിവാഹം തീരുമാനിച്ച വിവരം അറിയിച്ചുകൊണ്ട് പൊലീസിന് എഴുതിയ കത്തില്‍ പിതാവിൻ്റെ അനുവാദവും സാന്നിധ്യവും ചടങ്ങില്‍ ആവശ്യമാണെന്നും ജീവിതത്തിലെ പ്രധാന നിമിഷത്തിൽ പിതാവിൻ്റെ സാന്നിധ്യം ഉണ്ടായാൽ കുടുംബജീവിത്തിലാകെ സ്വാധീനിക്കുമെന്നും പെണ്‍കുട്ടി പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177106/inmate-father-joins-daughters-wedding-dubai)