---
title: "#Saudi | സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന സ്‌പോൺസേഴ്സിന് 15 വർഷം വരെ തടവ് ശിക്ഷ "
english_title: "#Sponsors #holding #passports #expatriates #Saudi #jailed #15years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177180/sponsors-holding-passports-expatriates-saudi-jailed-15years"
published_at: "2024-01-16T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a64a5799843_saudi.jpg"
keywords: []
---

# #Saudi | സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന സ്‌പോൺസേഴ്സിന് 15 വർഷം വരെ തടവ് ശിക്ഷ 

> **Lead Summary:** **റിയാദ്: [ **സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന സ്‌പോൺസേഴ്സിന് 15 വർഷം വരെ തടവ് ശിക്ഷ. 10 ലക്ഷം സൗദി റിയാൽ പിഴയായി ലഭിച്ചേക്കാം. പാസ്‌പോർട്ട് സൂക്ഷിക്കാൻ ഉടമയ്ക്ക് മാത്രമാണ് അവകാശം.

## Article Content

**റിയാദ്: [ **സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന സ്‌പോൺസേഴ്സിന് 15 വർഷം വരെ തടവ് ശിക്ഷ. 10 ലക്ഷം സൗദി റിയാൽ പിഴയായി ലഭിച്ചേക്കാം. പാസ്‌പോർട്ട് സൂക്ഷിക്കാൻ ഉടമയ്ക്ക് മാത്രമാണ് അവകാശം.

തൊഴിലുടമകൾ കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അൽ ഷഅ്‌ലാൻ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നത്. 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകൾ ശക്തമാക്കുന്നത്.

എക്‌സിറ്റ്/റീ-എൻട്രി വിസകളിൽ പോകുന്ന പ്രവാസികൾക്ക് വിസ സാധുതയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാനാകുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ഡയറക്ടറേറ്റ് ജനറൽ ഏഫ് പാസ്‌പോർട്ട് വ്യക്തമാക്കിയിരുന്നു.

എക്‌സിറ്റ്/റീ എൻട്രി വിസ ലഭിക്കാൻ പ്രവാസികളുടെ പാസ്‌പോർട്ടിന് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കാൻ പാസ്‌പോർട്ടിന് 60 ദിവസം കാലാവധി ഉണ്ടായാൽ മതിയാകുെമന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177180/sponsors-holding-passports-expatriates-saudi-jailed-15years)