---
title: "4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് "
english_title: "Ban on people from 4 African countries "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17735/ban-on-people-from-4-african-countries"
published_at: "2021-12-25T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6be54be930_uae.jpg"
keywords: []
---

# 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് 

> **Lead Summary:** **ദുബായ്:** കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി.

## Article Content

**ദുബായ്:** കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി.

കെനിയ, ടാൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്ക് ഇന്നു രാവിലെ 7.30ന് പ്രാബല്യത്തിൽ വരും. ഇവിടെ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾക്കടക്കം നിയന്ത്രണമുണ്ടാകും.

ട്രാൻസിറ്റ് യാത്രക്കാർ, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ എന്നിവർക്കും വിലക്കു ബാധകമാണ്. എന്നാൽ യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരും.

നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വീസയുള്ളവർ, യുഎഇ പൗരന്മാർ, കുടുംബാംഗങ്ങൾ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയെങ്കിലും യാത്രയുടെ 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽ 6 മണിക്കൂറിനകമുള്ള റാപിഡ് പിസിആർ പരിശോധനാ ഫലം എന്നിവ കരുതണം.

യുഎഇ വിമാനത്താവളത്തിലും പിസിആർ പരിശോധനയുണ്ടാകും. കഴിഞ്ഞയാഴ്ച കോംഗോയിൽ നിന്നുള്ള യാത്രക്കാർക്കും യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17735/ban-on-people-from-4-african-countries)