---
title: "#shot | ഫുഡ് ഡെലിവറി ബോയിക്ക് അജ്ഞാതൻറെ വെടിയേറ്റു; അന്വേഷണം ആരംഭിച്ച് കുവൈത്ത് അധികൃതർ "
english_title: "#Food #delivery #boy #shot #unidentified #assailants #Kuwaiti #authorities #started #investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177390/food-delivery-boy-shot-unidentified-assailants-kuwaiti-authorities-started-investigation"
published_at: "2024-01-17T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a780e6e80c9_delivary_boy.jpg"
keywords: []
---

# #shot | ഫുഡ് ഡെലിവറി ബോയിക്ക് അജ്ഞാതൻറെ വെടിയേറ്റു; അന്വേഷണം ആരംഭിച്ച് കുവൈത്ത് അധികൃതർ 

> **Lead Summary:** **കുവൈത്ത് സിറ്റി: [** ഒരു റെസ്റ്റോറൻറിലെ ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

## Article Content

**കുവൈത്ത് സിറ്റി: [** ഒരു റെസ്റ്റോറൻറിലെ ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സുബ്ബിയയിൽ വെച്ചാണ് ഡെലിവറി ബോയിയ്ക്ക് അജ്ഞാതൻറെ ഷോ​ട്ട്ഗ​ണി​ൽ നിന്നുള്ള വെടിയേറ്റതെന്ന് അൽ റായ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. അൽ ജഹ്റ ഹോസ്പിറ്റൽ അധിക‍ൃതരാണ് ഏഷ്യക്കാരന് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്.

അൽ ജഹ്റ ഗവർണറേറ്റിലെ ഒരു റെസ്റ്റോറൻറിലെ ഫുഡ് ഡെലിവറി ബോയിയാണ് ഇയാളെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വെടിയേറ്റയാളുടെ മൊഴി എടുക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177390/food-delivery-boy-shot-unidentified-assailants-kuwaiti-authorities-started-investigation)