---
title: "#holiday| ഇസ്റാഅ് മിഅ്റാജ് ; കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു"
english_title: "#Isra' Miraj #publicholiday #declared #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177434/isra-miraj-publicholiday-declared-kuwait"
published_at: "2024-01-17T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a79e6f69523_holiday_2.jpg"
keywords: []
---

# #holiday| ഇസ്റാഅ് മിഅ്റാജ് ; കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:[ **കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ദിവസം പ്രവര്‍ത്തിക്കില്ല.

## Article Content

**കുവൈത്ത് സിറ്റി:[ **കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ദിവസം പ്രവര്‍ത്തിക്കില്ല.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയും അടച്ചിടും. ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാല്‍ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഫെബ്രുവരി 11 ഞായറാഴ്ചയാകും സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ ആകെ മൂന്ന് ദിവസമാണ് തൊഴിലാളികള്‍ക്ക് അവധി ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177434/isra-miraj-publicholiday-declared-kuwait)