---
title: "#death | ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി സാമൂഹികപ്രവർത്തക മരിച്ചു "
english_title: "#expatriate #social #worker #country #treatment #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177558/expatriate-social-worker-country-treatment-died"
published_at: "2024-01-17T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a810a840a98_death.jpg"
keywords: []
---

# #death | ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി സാമൂഹികപ്രവർത്തക മരിച്ചു 

> **Lead Summary:** **റിയാദ്​: [** അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദിൽനിന്ന്​​ നാട്ടിൽ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും റിയാദിൽ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ്​ ബാബുവിന്റെ ഭാര്യയുമായ മിനിമോളാണ്​ മരിച്ചത്​.

## Article Content

**റിയാദ്​: [** അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദിൽനിന്ന്​​ നാട്ടിൽ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും റിയാദിൽ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ്​ ബാബുവിന്റെ ഭാര്യയുമായ മിനിമോളാണ്​ മരിച്ചത്​.

റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന്​ നാട്ടിൽ കൊണ്ടുപോയി ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ വിദഗ്​ധ ചികിത്സക്കായി മംഗലാപുരത്തെ​ കെ.എം.സി കസ്​തൂർബാ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

വൃക്ക തകരാറിലായതാണ് പെ​ട്ടെന്ന് മരണം സംഭവിക്കാനിടയായത്. റിയാദിൽ ടയോട്ട ലക്സസ് കമ്പനിയിൽ ജീവനക്കാരനാണ്​ ഭർത്താവ്​ രതീഷ്​ ബാബു. 20 വർഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോൾ അൽഹുദ ഇൻറർനാഷനൽ സ്​കൂളിൽ ടീച്ചിങ്​ അസിസ്​റ്റൻറായി ജോലി ചെയ്​തിരുന്നു. മകൻ ശ്രീഹരി റിയാദിൽ ജോലി ചെയ്യുന്നു.

മകൾ ശ്രീപ്രിയ നാട്ടിൽ പഠിക്കുന്നു. റിയാദിൽ സാമൂഹികരംഗത്ത്​ സജീവമായിരുന്ന മിനിമോൾ ഗൾഫ്​ മലയാളി ഫെഡറേഷൻ (ജി.എം.എഫ്​) റിയാദ്​ ഘടകം പ്രവർത്തകയായിരുന്നു. മിനിമോളുടെ ആകസ്മിക വേർപാടിൽ ജി.എം.എഫ് പ്രവർത്തകർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177558/expatriate-social-worker-country-treatment-died)