---
title: "#Dubai | നോൾ കാർഡിന്റെ മിനിമം ടോപ് അപ് ചാർജ് നിരക്ക് 20 ദിർഹമാക്കി ദുബായ് "
english_title: "#Dubai #made #minimum #top-up #charge #NollCard #dirhams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177659/dubai-made-minimum-top-up-charge-nollcard-dirhams"
published_at: "2024-01-18T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8c7ee5a738_card.jpg"
keywords: []
---

# #Dubai | നോൾ കാർഡിന്റെ മിനിമം ടോപ് അപ് ചാർജ് നിരക്ക് 20 ദിർഹമാക്കി ദുബായ് 

> **Lead Summary:** **ദുബായ്: [** നോൾ കാർഡിന്റെ മിനിമം ടോപ് അപ് ചാർജ് നിരക്ക് അഞ്ചു ദിർഹത്തിൽ നിന്ന് 20 ദിർഹമായി ഉയർത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). കാർഡിലെ മിനിമം ബാലൻസ് 7.50ൽ നിന്ന് 15 ദിർഹമായും വർധിപ്പിച്ചു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

## Article Content

**ദുബായ്: [** നോൾ കാർഡിന്റെ മിനിമം ടോപ് അപ് ചാർജ് നിരക്ക് അഞ്ചു ദിർഹത്തിൽ നിന്ന് 20 ദിർഹമായി ഉയർത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). കാർഡിലെ മിനിമം ബാലൻസ് 7.50ൽ നിന്ന് 15 ദിർഹമായും വർധിപ്പിച്ചു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

ദുബായ് മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ ബസുകൾ, ടാക്സികൾ ഉൾപ്പടെയുള്ള പൊതുഗതാഗതങ്ങളിൽ യാത്ര ചെയ്യാനായി പ്രീപെയ്ഡ് സ്മാർട്ട് കാർഡ് എന്ന നിലയിലാണ് നോൾ കാർഡ് ഉപയോഗിക്കുന്നത്. പാർക്കിംഗ്, ദുബായ് പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, സ്റ്റോറുകളിലും നോൾ കാർഡ് ഉപയോഗിക്കാൻ സാധിക്കും.

ന​ഗരത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുളള ആർടിഎയുടെ ടിക്കറ്റ് വെൻഡിങ് മെഷീൻ, സോളാർ ടോപ് അപ് മെഷീൻ, നോൾ പേ ആപ്പ് എന്നിവയിലൂടെ നോൾ കാർഡ് റീ ചാർജ് ചെയ്യാനുളള സൗകര്യമുണ്ട്. ഈ കാർഡ് ഉപയോ​ഗിച്ച് ഷോപ്പിം​ഗ് നടത്തുമ്പോൾ പ്രത്യേക ഓഫറുകൾ ലഭിക്കും. കാർഡ് ഉപയോ​ഗിക്കുന്നവർക്ക് പ്രത്യേക ഇളവുകളും ആർടിഎ നൽകാറുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177659/dubai-made-minimum-top-up-charge-nollcard-dirhams)